12:56am 20 November 2026
NEWS
നരേന്ദ്ര മോദിയുടെ അമ്മയ്ക്കായി ക്ഷേത്രം; വി​ഗ്രഹ നിർമ്മാണം പൂർത്തിയായി
18/11/2026  11:14 AM IST
nila
നരേന്ദ്ര മോദിയുടെ അമ്മയ്ക്കായി ക്ഷേത്രം; വി​ഗ്രഹ നിർമ്മാണം പൂർത്തിയായി

തിരുപ്പതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദിയുടെ ഓർമയ്ക്കായി ആന്ധ്രപ്രദേശിൽ ക്ഷേത്രം ഒരുങ്ങുന്നു. കർണൂൽ ജില്ലയിലെ യെമ്മിഗനൂർ മണ്ഡലത്തിലുള്ള ഗുഡിക്കൽ ഗ്രാമത്തിലാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.

മാതാ ശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ക്ഷേത്രസമുച്ചയം നിർമിക്കുന്നത്. നവംബർ 15ന് നടന്ന ചടങ്ങിൽ സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. അഡോണി ബിജെപി എംഎൽഎ പി.വി. പാർഥസാരഥിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ബിജെപി, ജനസേന, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ പ്രാദേശിക നേതാക്കളും ട്രസ്റ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന നേതാവിനെ വളർത്തിയെടുത്ത അമ്മയ്ക്കുള്ള ആദരവായാണ് ക്ഷേത്രനിർമാണത്തെ കാണുന്നതെന്ന് പി.വി. പാർഥസാരഥി പറഞ്ഞു. പൊതുജനങ്ങളിൽനിന്നുള്ള സംഭാവനകൾ സ്വീകരിച്ച് ഘട്ടംഘട്ടമായാണ് പദ്ധതിയുടെ നിർമാണം പൂർത്തിയാക്കുകയെന്ന് സൊസൈറ്റി പ്രസിഡന്റ് എൻ. ശിവകുമാറും വ്യക്തമാക്കി.

ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ നിർമാണം പൂർത്തിയായശേഷം പ്രതിഷ്ഠിക്കുന്നതിനായി ഹീരാബെൻ മോദിയുടെ മാർബിൾ വിഗ്രഹവും തയ്യാറാക്കിയിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവിലാണ് വിഗ്രഹം നിർമിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img